Latest News

കശ്മീര്‍ സന്ദര്‍ശിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: കശ്മീര്‍ ഹൈക്കോടതി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കശ്മീരില്‍ നിയന്ത്രണങ്ങള്‍ കാരണം ബുദ്ധിമുട്ട് നേരിടുകയാണെന്ന് കാണിച്ച് ഒരു ബാലാവകാശ പ്രവര്‍ത്തക നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ കുട്ടികളും കൗമാരക്കാരും ഏറെ പ്രതിസന്ധികള്‍ നേരിടുകയാണെന്ന് ഏനാക്ഷി ഗാംഗുലി സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടിതിയില്‍ പോകുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രയാസമാണെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അതിന് എന്താണ് ബുദ്ധിമുട്ടെന്ന് ചോദിച്ച ജസ്റ്റിസ്  ഇക്കാര്യം ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍ നിന്ന് അറിയണമെന്നും ആവശ്യമെങ്കില്‍ താന്‍ കശ്മീര്‍ ഹൈക്കോടതിയില്‍ സന്ദര്‍ശനം നടത്തുമെന്നും വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top