Breaking News

മരടിലെ ഫ്‌ളാറ്റുടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ വിഷയത്തില്‍ ഇടപെടുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. എന്നാല്‍ എങ്ങനെ ഇടപ്പെടുമെന്ന് പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്ക് നഗരസഭ നല്‍കിയ കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരം 5 മണിക്കുള്ളില്‍ എല്ലാവരും ഫ്‌ളാറ്റുകള്‍ ഒഴിയണമെന്നാണ് നിര്‍ദേശം.

ഇന്ന് വൈകുന്നേരത്തിനുള്ളില്‍ താമസക്കാര്‍ ഒഴിഞ്ഞു പോയില്ലെങ്കില്‍ സെക്രട്ടറിയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ പ്രകാരം മുന്നറിയിപ്പ് ഇല്ലാതെ മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന്, മരട് നഗരസഭക്ക് മുന്നില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ഫ്‌ളാറ്റ് ഉടമകള്‍. ഫ്‌ളാറ്റിന് മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യാഗ്രഹവും ഇന്ന് ആരംഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top