ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു ഭാഷ എന്ന ആശയത്തിനായി ജനങ്ങള്‍ മുന്നോട്ടിറങ്ങണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ വിവിധ ഭാഷകളുടെ നാടാണ്. ഓരോ ഭാഷക്കും പ്രാധാന്യമുണ്ട്. എന്നാല്‍ രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുന്നതിന് ഏകീകൃതമായൊരു ഭാഷ വേണം. രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ ഏതെങ്കിലും ഭാഷക്ക് സാധിക്കുമെങ്കില്‍ അത് ഹിന്ദിക്കാണെന്നും അമിത് ഷാ പറഞ്ഞു.
സര്‍ദാര്‍ പട്ടേലും ഗാന്ധിജിയും സ്വപ്നം കണ്ട ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നോട്ടിറങ്ങണം. ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ മഹാത്മാഗാന്ധിയുടെ സ്വപ്നമാണ് നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.