വിവാഹ ശേഷമുള്ള ആദ്യ ഓണത്തിനു സെറ്റ് സാരിയും മുല്ലപ്പൂവുമണിഞ്ഞ് ശാലീന സുന്ദരിയായി പേളിയും മഞ്ഞ കുര്‍ത്തയിൽ ശ്രീനിഷും ചേർന്നാണ് ഓണവിശേഷങ്ങൾ വിഡിയോയിലൂടെ പങ്കു വച്ചത്.ചെന്നൈയിലെ വീട്ടിലാണ് ഇരുവരുടെയും ആഘോഷം.ഇതിനിടയിലാണ് പാചകകാര്യത്തിൽ പേളിക്ക് കൺഫ്യൂഷൻ വന്നത്.’ വീട്ടില്‍ അമ്മ ഓണസദ്യ ഒരുക്കിയിട്ടുണ്ട്.അക്കൂട്ടത്തില്‍ പേളിയുടെ ഐറ്റവുമുണ്ടെന്ന് ശ്രീനിഷ്.ബിട്ട്റൂട്ട് പച്ചടിയാണ് പേളി ഉണ്ടാക്കിയത്. ഉടന്‍ പേളിക്ക് സംശയം പച്ചടിയാണോ. അതോ കിച്ചടിയാണോ? ഉണ്ടാക്കിയ വിഭവത്തിന്റെ പേര് അറിയില്ലെന്ന് പേളി. ഉടന്‍ ശ്രീനിഷ് ഇടപെട്ടു. തൈര് ഒഴിച്ചിട്ടുണ്ട്…അപ്പോ പച്ചടിയാണെന്ന്ശ്രിനിഷിന്റെ ഉറപ്പിക്കല്‍. ഏതായാലും പേളിയുടെ ഓണാഘോഷ ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
പേളിക്ക് പച്ചടിയാണോ കിച്ചടിയാണോ വച്ചതെന്ന് സംശയം,ഏതെന്നു പറഞ്ഞ് ശ്രീനിഷ്;വീഡിയോ
By
September 11, 2019 5:36 pm