Entertainment

വിവാഹം മാര്‍ച്ചില്‍; പേളിയുമായുള്ള പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് ശ്രീനിഷ്

എന്റര്‍ടെയിന്‍മെന്റ് ചാനലായ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ‘ബിഗ് ബോസ്’ എന്ന പരിപാടിയെ തുടര്‍ന്ന് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായ ഒന്നാണ് ശ്രീനിഷ്-പേളി വിവാഹം. ബിഗ് ബോസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ പ്രണയത്തിലായ ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വിവാഹം എപ്പോള്‍ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ വിവാഹ തീയതിയെ കുറിച്ച് സൂചന നല്‍കി ശ്രീനിഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അവധിക്കാലമായതിനാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീനിഷ് പറയുന്നു.

ജനുവരിയോടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നും ശ്രീനിഷ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top