Breaking News

മോട്ടോർ വാഹനനിയമം; ഓണക്കാലത്ത് പിഴ ഈടാക്കുന്നതിന് സാവകാശം, ആറ് ദിവസം കൊണ്ട് കിട്ടിയത് 46 ലക്ഷം

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമത്തിലെ ഉയര്‍ന്ന പിഴയില്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഓണക്കാലത്ത് പിഴ ഈടാക്കുന്നതിന് സാവകാശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പിഴയ്ക്ക് പകരം ബോധവല്‍ക്കരണം നടത്തും. നിയമത്തില്‍ വന്‍ പിഴ ചുമത്തുന്ന വകുപ്പ് മാറ്റി ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കുകയാണ് സംസ്ഥാനസര്‍ക്കാരെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം മോട്ടോര്‍ വാഹനനിയമഭേദഗതി നടപ്പാക്കിയ ശേഷം ആറ് ദിവസം കൊണ്ട് സംസ്ഥാനസര്‍ക്കാരിന് പിഴയിനത്തില്‍ കിട്ടിയത് 46 ലക്ഷം രൂപയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top