തിരുവനന്തപുരം: ക്യാമ്പസുകള്‍ സംഘര്‍ഷത്തിന്റെയല്ല മറിച്ച് സംവാദത്തിന്റെ വേദികളാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം.
എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും കലാലയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നും പുരോഗമന ചിന്താഗതി ഇല്ലാതാകുമ്പോഴാണ് വര്‍ഗീയ സംഘടനകള്‍ ക്യാമ്പസുകളില്‍ നുഴഞ്ഞു കയറുന്നതെന്നും കാനം പറഞ്ഞു.