Breaking News

യുഎപിഎ അറസ്റ്റ് എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല; വിമര്‍ശനവുമായി കാനം

തിരുവനന്തപുരം: മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് കോഴിക്കോട് 2 സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌തതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തരം കേസുകളിലൊന്നും യുഎപിഎ ചുമത്തരുത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാത്രമേ ഇത്തരം നിയമങ്ങള്‍ ചുമത്താന്‍പാടുള്ളൂ. ഇതെല്ലാം മറികടന്നാണ് കോഴിക്കോട്ടെ സംഭവമെന്നാണ് കരുതുന്നത്.

ഏതായാലും എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല ഇത്തരം നടപടികളെന്നും കാനം പ്രതികരിച്ചു. യുഎപിഎ ചുമത്തിയതില്‍ ദുരൂഹതയുണ്ട്‌. മുഖ്യമന്ത്രി കോഴിക്കോട് ഉള്ള ദിവസം യുഎപിഎ ചുമത്തിയത് സംശയാസ്പദമാണെന്നും കാനം പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിലവിലുള്ള സംവിധാന പ്രകാരം കേസെടുക്കുന്നതില്‍ തെറ്റില്ല. അതിന് ഞങ്ങള്‍ എതിരുമല്ല. എന്നാല്‍ വിചാരണയില്ലാതെ തടങ്കലില്‍ വെക്കുന്ന ഒരു നിയമത്തോടും യോജിക്കുന്നില്ലെന്നും കാനം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top