ബോളിവുഡ് താരജോഡികളായ ആലിയ ബട്ടിന്റേയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹത്തിനായുള്ള കാത്തിരിപ്പുകള്‍ക്ക് വിരാമമായി എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 2020തിന്റെ ആദ്യ പകുതിയില്‍ രണ്‍ബീര്‍-ആലിയ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് അണിയാനുള്ള ലെഹങ്ക ഡിസൈന്‍ ചെയ്യാന്‍ പ്രശസ്ത ഡിസൈനര്‍ സബ്യസാച്ചി മുഖര്‍ജിയെ ആലിയ ഏല്‍പ്പിച്ചു കഴിഞ്ഞു എന്നാണ് സ്പോര്ട്ബോയ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
തന്റെ വിവാഹ ലെഹങ്കയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ആലിയ ഏപ്രിലില്‍ സബ്യസാച്ചിയെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. അനുഷ്ക ശര്‍മ്മ, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കായി വിവാഹ വസ്ത്രം രൂപകല്‍പ്പന ചെയ്തത് സബ്യസാച്ചിയായിരുന്നു.
ആലിയ ബട്ടും രണ്‍ബീര്‍ കപൂറൂം 2018ലാണ് പ്രണയത്തിലായത്. രണ്‍ബീറിന്റെ പിതാവ് ഋഷികപൂര്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചത്തിയാല്‍ ആലിയയും രണ്‍ബീറും തമ്മിലുള്ള വിവാഹം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. സെപ്റ്റംബര്‍ മാസം മുതല്‍ അമേരിക്കയില്‍ ചികിത്സയിലാണ് ഋഷി കപൂര്‍. രോഗ വിമുക്തനായെങ്കിലും തിരിച്ചു മുംബൈയിലേക്ക് വരുന്ന തീയതിയെ കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.