Latest News

കൊല്ലത്ത് 100 കിലോയിലേറെ പഴകിയ മീന്‍ പിടികൂടി

കൊല്ലം: കൊല്ലത്തു വില്‍പ്പനയ്‌ക്കെത്തിച്ച പഴകിയ മീന്‍ പിടികൂടി. മീന്‍ ചന്തകളിലും മൊത്ത വിതരണ കേന്ദ്രത്തിലും നടത്തിയ പരിശോധനയില്‍ 100 കിലോയിലേറെ പഴകിയ മീനാണു പിടികൂടിയത്.

വലിയകട രാമന്‍കുളങ്ങര, ഇരവിപുരം മാര്‍ക്കറ്റുകളിലും ആണ്ടാമുക്കം കഐസ് ഫിഷറീസ് എന്ന മൊത്ത വ്യാപാര കേന്ദ്രത്തിലുമായിരുന്നു പരിശോധന. ഒരാള്‍ക്കൊപ്പം നീളമുള്ള ചീഞ്ഞളിഞ്ഞ ഓലത്താള്‍ മീന്‍ ദിവസങ്ങളോളം പഴക്കമുള്ള നെയ്മീന്‍, ചാള എന്നിവ ഉള്‍പ്പെടെയുള്ള പഴകിയ മീനുകളാണു പരിശോധനയില്‍ പിടിച്ചെടുത്തത്.

ഭക്ഷ്യസുരക്ഷ വകുപ്പും നഗരസഭ ആരോഗ്യവിഭാഗവുമാണ് പരിശോധന നടത്തിയത്. രാസവസ്തുക്കളുടെ സാന്നിധ്യം മീനുകളില്‍ കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top