ബോളിവുഡിലെ ക്യൂട്ട് പ്രണയ ജോഡികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും സ്ഥീരീകരിച്ചതോടെ താരങ്ങള്‍ ഒരുമിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അയാന് മുഖര്‍ജിയുടെ ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തില്‍ ഒരുമിച്ചെത്തുകയാണ് ഇരുവരും.
ബ്രഹ്മാസ്ത്രക്കായി മറ്റ് ചിത്രങ്ങളുടെ ഓഫറുകള്‍ ആലിയയും രണ്‍ബീറും നിരസിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പല നിര്‍മാതാക്കളും സമീപിച്ചിട്ടും എല്ലാ ഓഫറുകളും ഇരുതാരങ്ങളും നിരസിക്കുകയായണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.