Breaking News

കോഹ്ലി തന്നെ നായകൻ;ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡൽഹി:വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.മൂന്ന് ഫോർമാറ്റിലും കോഹ്ലി തന്നെ നായകൻ.ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏകദിനത്തിലും T20യിലും യുവതാരങ്ങൾ ഇടം നേടി. ഋഷഭ് പന്ത് വിക്കറ്റ് കീപ്പർ.ഖലീൽ അഹമ്മദ്,നവദീപ് സൈനി,മനീഷ് പാണ്ഡെ,ശ്രേയസ് അയ്യർ എന്നിവർ ടീമിൽ. ജസ്പ്രീത് ബുമ്രക്കും,ഹാർദിക് പാണ്ട്യയ്ക്കും വിശ്രമം.

ശിഖർ ധവാൻ ഏകദിന,T20 ടീമിൽ. രോഹിത് ശർമ്മ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി.

കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.

ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന സീനിയര്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. കെ.എല്‍ രാഹുലിനൊപ്പം മായങ്ക് അഗര്‍വാളാണ് ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുക. അജിന്‍ക്യ രഹാനെ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. 

ടി20 ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസപ്രീത് ബൂമ്ര, ഉമേഷ് യാദവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top