കൊല്‍ക്കത്ത:ജനാധിപത്യം സംരക്ഷിക്കാന്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് പരിഷ്കരണം നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി.
തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കുന്നത് തടയണം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ (ഇ.വി.എം) ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നേരത്തെ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, പിന്നീട് അവര്‍ അത് ഉപയോഗിക്കുന്നത് നിര്‍ത്തി. ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവന്നു. പിന്നെ എന്തുകൊണ്ട് നമുക്ക് ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവന്നുകൂടാ.