തിരുവനന്തപുരം: മന്ത്രിയാകാന്‍ വേണ്ടിയല്ല താന്‍ ഇടത് മുന്നണിയില്‍ ചേര്‍ന്നതെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ബാലകൃഷ്ണപിള്ള. തന്റെ പാര്‍ട്ടിയെ ഇടത് മുന്നണിയില്‍ എടുത്തത് നല്ല തീരുമാനമാണ്. നാല് കക്ഷികള്‍ ചേര്‍ന്നാല്‍ 47 ശതമാനം വോട്ടാണെന്ന് ഓര്‍ക്കണം. മുന്നണി വിപുലീകരിച്ചത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിന് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശബരിമല കര്‍മസമിതി ഇന്ന് നടത്താനിരിക്കുന്ന അയ്യപ്പജ്യോതി സമരത്തില്‍ പങ്കെടുക്കില്ലെന്നും പിള്ള വ്യക്തമാക്കി. അയ്യപ്പജ്യോതിയില്‍ എല്‍.ഡി.എഫിന്റെ നിലപാടിനൊപ്പമാണ് തന്റെ പാര്‍ട്ടി. സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.