പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ആശ്വാസമാകാന്‍ എഴുത്തുകാരും. പ്രശസ്ത എഴുത്തുകാരി കെ.ആര്.മീര തന്റെ പുതിയ നോവലിന്റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ നോവലായ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’യുടെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് മീരയുടെ തീരുമാനം. മീര തന്നെയാണ് ഇക്കാര്യം ഡിസി ബുക്സിനെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ പുസ്തകത്തിന്റെ റോയല്‍റ്റിയുടെ ഒരു വിഹിതം നല്‍കാമെന്ന് കൂടുതല്‍ എഴുത്തുകാര്‍ അറിയിച്ചിട്ടുണ്ടെന്നും ഡിസി വ്യക്തമാക്കി.