കര്‍ണാടകയിലെ കുടക്, ഹസന് ഭാഗങ്ങളില്‍ കനത്ത മഴയെതുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ ആറ് പേര് മരിച്ചു. മടിക്കേരിയില്‍ നവജാതശിശുവടക്കം മൂന്ന് പേരാണ് മരിച്ചത്. പതിനാല് ദിവസം മാത്രം പ്രായമുളള കുഞ്ഞാണ് മണ്ണിടിഞ്ഞ് വീണ് മരിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നൂറോളം പേരെ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചിരുന്നു.
എന്നാല്‍ മൂടല്‍മഞ്ഞും കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുകയാണ്. കൃത്യമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇപ്പോഴും സാധിക്കാത്ത അവസ്ഥയാണുള്ളത്. ഒറ്റപെട്ടു നില്‍ക്കുന്നവരെയും,കാണാതായവരെ കണ്ടെത്താനുമായി ഹെലികോപ്റ്റര്‍ സൗകര്യമുണ്ടെങ്കിലും മോശം കാലാവസ്ഥയായതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. അതേസമയം കേന്ദ്രസേനയുടെ സഹായം തേടിയെത്തിയിട്ടുണ്ടെന്ന് മന്ത്രിമാരായ എച്ച് ഡി രേവണ്ണയും ആര് വി ദേശ്പാണ്ഡയും അറിയിച്ചു. 70അംഗ കേന്ദ്രസേന നാളെ മുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.