Kerala

പറവൂരിലെ പള്ളിയില്‍ അഭയംതേടിയ ആറുപേര്‍ മതിലിടിഞ്ഞുവീണ് മരിച്ചു

ആലുവ: ദുരിതാശ്വാസക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന പറവൂര്‍ പള്ളിയില്‍ അഭയം തേടിയവരില്‍ ആറുപേര്‍ മരിച്ചു. നോര്‍ത്ത് കുത്തിയതോടുള്ള പള്ളിയുടെ മതിലിടിഞ്ഞുവീണാണ് അപകടം. പറവൂര്‍ എംഎല്‍എ വി.ഡി സതീശന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. എന്നാല്‍, ശനിയാഴ്ചയാണ് സംഭവം പുറംലോകം അറിയുന്നത്.  പള്ളിയില്‍ ഉണ്ടായിരുന്ന നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് വി.ഡി സതീശന്‍ എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു. പറവൂര്‍ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top