മഴക്കെടുതി ഗൗനിക്കാതെ വിദേശ യാത്രയ്ക്ക് പോയ വനം മന്ത്രി കെ.രാജുവിനെ തിരിച്ചുവിളിച്ചു. സിപിഐ നേതൃത്വം ഇടപെട്ട് മന്ത്രിയോട് തിരികെ വരാന്‍ നിര്‍ദേശിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെയാണ് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കെ.രാജു ജര്‍മ്മനിയിലെ ബോണിലേക്ക് പോയത്. ജില്ലകളുടെ ചുമതലയുളള മന്ത്രി, പ്രകൃതി ദുരന്തം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് വിദേശത്ത് പോയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)