Kerala

ചെങ്ങന്നൂരില്‍ ദുരന്തമുഖം

കേരളത്തില്‍ ഏറ്റവുമധികം പ്രളയക്കെടുതി അനുഭവിക്കുന്നത് ചെങ്ങന്നൂര്‍ മേഖലയാണ്. പാണ്ടനാട്, ഇടനാട്, ബുധനൂര്‍, ആറന്മുള, നിരണം, മേലുകര, എന്നീ മേഖലകളില്‍ ദുരിതം പെരുമഴയായി പെയ്തിറങ്ങുകയാണ്. ഇതിലേറ്റവും ദുരിതം അനുഭവിക്കുന്നത് പാണ്ടനാട് മേഖലയാണ്.

കഴിഞ്ഞ നാലുദിവസമായി 1500 പേര്‍ വെള്ളത്തില്‍ കുടുങ്ങി അതീവ ഗുരുതരസ്ഥിതിയിലാണ്. പമ്പയാര്‍കുത്തിയൊഴുകുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നത്. വലിയ മത്സ്യബന്ധന ബോട്ടില്‍ കടലില്‍ പരിചയമുള്ള മത്സ്യതൊഴിലാളികള്‍ മാത്രമാണ് ചെറിയ തോതില്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതിനൊപ്പം പാണ്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ ചെറിയ വള്ളങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

പാണ്ടനാട്ടിലെ ഇരുനില വീടുകളുടെ മുന്‍വശങ്ങളിലെ ഗേറ്റുകള്‍ താഴിട്ടുപൂട്ടിക്കിടക്കുന്നതിനാല്‍ വള്ളങ്ങളില്‍ വീടിനടുത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ തടസ്സമാകുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന മത്സ്യതൊഴിലാളി പറയുന്നത്.

നാല് ദിവസമായി പട്ടിണി കിടക്കുന്ന പ്രദേശത്ത് കൂടുതല്‍ അത്യാഹിതം സംഭവിക്കുമോയെന്ന ആശങ്കയിലാണ് ഈ മേഖലയിലെ ജനങ്ങള്‍. സമാനതകളില്ലാത്ത ഈ പ്രളയക്കെടുതിയില്‍ എത്രയും പെട്ടെന്ന് ചെങ്ങന്നൂരില്‍ കര,വ്യോമ സേനകളുടെ സഹായം വേണമെന്ന ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്റെ ഹൃദയഭേദകമായ അഭ്യര്‍ത്ഥന രക്ഷാപ്രവര്‍ത്തനത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top