പാക്കിസ്ഥാന് പ്രധാനമന്ത്രിയായി ഇമ്രാന്ഖാന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിടിഐ എന്ന രാഷ്ട്രീയ കക്ഷി രൂപീകരിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവായ ഇമ്രാന് ഖാന് പാക്കിസ്ഥാനില്‍ അഴിമതി തുടച്ചുനീക്കുമെന്ന വാഗ്ദാനവുമായാണ് അധികാരമേറ്റെടുത്തിരിക്കുന്നത്.
പാക് സെന്യത്തിന്റെ പരോക്ഷമായ പിന്തുണയോടെയാണ് ഇമ്രാന് ഖാന് പ്രധാനമന്ത്രിയായി ചുമതലയേറ്റിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് സുനില്‍ ഗവാസ്ക്കര്‍, കപില്‍ ദേവ് നവജോത് സിദ്ദു എന്നിവരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചുവെങ്കിലും സിദ്ദു മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.