ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിച്ച കേസില്‍ വൈദികനെ സ്ഥലം മാറ്റി. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഫാ. ജയിംസ് എര്ത്തയലിനെയാണ് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. കുര്യനാടായിരുന്നു വൈദികന്റെ ഇടവക. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ കൂടെയുള്ള കന്യാസ്ത്രീയെയാണ് സ്വാധീനിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സഭയുടെ അറിവോടെയല്ല വൈദികന്റെ നടപടിയെന്ന് സിഐഎ സഭ അറിയിച്ചു. സംഭവത്തില്‍ ഫാ ജയിംസ് എര്ത്തയലിനോട് സഭ വിശദീകരണം തേടിയിട്ടുണ്ട്.
ജലന്ധര്‍ പീഡനം; ഒത്തുതീര്‍പ്പിനു ശ്രമിച്ച വൈദികനെ സ്ഥലം മാറ്റി
By
July 30, 2018 4:48 pm