Business

വിപണിയില്‍ ആഹ്ലാദം അണപൊട്ടുന്നു

നിക്ഷേപകരുടെ ആത്മവിശ്വാസം ഓഹരിവിപണിയില്‍ ഇടുക്കി ഡാമിലെ ജലം പോലെ നിറഞ്ഞ് തുളുമ്പി നില്‍ക്കുകയാണ്. പ്രതീക്ഷാ നിര്‍ഭരമായ വ്യാപാരമാണ് കഴിഞ്ഞ ആഴ്ച്ചയിലുടനീളം വിപണിയില്‍ പ്രകടമായത്.

വാരാദ്യ വ്യാപാരദിനമായ ഇന്ന് മുംബൈ വിലസൂചിക 157.55 പോയിന്റ് ഉയര്‍ന്ന് 37,494.40ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 34.40 പോയിന്റ് വര്‍ധിച്ച് 11,312.75ലാണ് ക്ലോസ് ചെയ്തത്.

സ്വര്‍ണം, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ മാന്ദ്യം നിക്ഷേപകരെ ഓഹരിവിപണിയില്‍ മുതല്‍മുടക്കാന്‍ ഇപ്പോള്‍ പ്രേരിപ്പിക്കുന്നുണ്ട്. നോട്ട് നിരോധനം, ജിഎസ്ടി പ്രശ്‌നങ്ങള്‍ എന്നിവ തരണം ചെയ്ത്, കമ്പനികള്‍ ആദ്യപാദഫലങ്ങള്‍ നല്‍കുന്നത് നിക്ഷേപകരില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു.

സൂചികയിലെ പ്രമുഖ ഓഹരികളായ ഐസിഐസിഐ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് എന്നിവ കരുത്ത് കാട്ടി. എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടി ഓഹരികള്‍ക്ക് മങ്ങലേറ്റു.

പൊതുമേഖല ബാങ്കുകള്‍ക്ക് നിഷ്‌ക്രിയ ആസ്തി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരു പരിധിവരെ സഹായം നല്‍കുന്നത് ബാങ്കുകളുടെ ഓഹരികള്‍ക്ക് നേട്ടമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top