Latest News

റിപ്പബ്ലിക് ദിന പരേഡിലേക്ക് ട്രംപിനെ ക്ഷണിച്ച് ഇന്ത്യ

2019ലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ക്ഷണിച്ച് ഇന്ത്യ. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ വിദേശരാജ്യങ്ങളിലെ ഭരണതലവന്‍മാര്‍ പങ്കെടുക്കുന്നത് പതിവാണ്. 2015ല്‍ അമേരിക്കയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ബരാക് ഒബാമ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. വരാനിരിക്കുന്ന റിപ്പബ്ലിക് ദിനത്തില്‍ ട്രംപ് ഇന്ത്യയിലെത്തിയാല്‍ അമേരിക്കയുമായുളള ഇന്ത്യയുടെ വിദേശനയത്തിലെ വിജയമായി അത് വിലയിരുത്തപ്പെടും. അതേസമയം ഇക്കാര്യത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടല്ല.

അതേസമയം, ഇന്ത്യയുടെ ഭരണ തലവന്‍ എന്നതിലുപരി മോദിയുമായുളള സുഹൃദ്ബന്ധം കണക്കിലെടുത്ത് ട്രംപ് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ വ്യാപാരനയത്തിലടക്കം തുടരുന്ന ഭിന്നതകള്‍ക്കിടെ ട്രംപിനെ ചടങ്ങിനെത്തിക്കുന്നത് വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങളും റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈലുകളും വാങ്ങുന്നതിനെച്ചൊല്ലി അമേരിക്കയുമായി തര്‍ക്കമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ അമേരിക്കയുമായുളള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയിട്ടുണ്ടോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top