Breaking News

മന്ത്രി ദേശീയ പതാക തലതിരിച്ച്‌ ഉയര്‍ത്തി,സല്യൂട്ട്, അന്വേഷണം

കാസര്‍കോട്: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക തലതിരിച്ച്‌ ഉയര്‍ത്തി. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പങ്കെടുത്ത പരിപാടിയിലാണ് സംഭവം.മന്ത്രി പതാക ഉയര്‍ത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് പിഴവ് തിരിച്ചറിഞ്ഞത്.

മാധ്യമപ്രവര്‍ത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയില്‍ ഉയര്‍ത്തുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി എസ് പി വൈഭവ് സക്സേനയെ വിളിച്ചു വരുത്തി വിശദീകരണം തേടി.

ദേശീയപതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ കളക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചിരുന്നത്. മന്ത്രി, എഡിഎം, എസ്പി തുടങ്ങി ഉന്നത ഉദ്യോ​ഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. അവധിയിലായതിനാല്‍ ജില്ലാ കളക്ടര്‍ ചടങ്ങില്‍ പങ്കെടുത്തില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top