നിയമസഭയില്‍ ഗ്രനേഡുമായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് പ്രയോഗിച്ചതാണെന്നു പറഞ്ഞ് ഗ്രനേഡ് ഉയര്‍ത്തിക്കാട്ടിയ തിരുവഞ്ചൂര്‍ സംസ്ഥാനത്ത് പോലീസ് രാജാണ് നടക്കുന്നതെന്നും ആരോപിച്ചു.
ഗ്രനേഡ് സ്ഫോടനശേഷിയുള്ളതാണെങ്കില് തിരുവഞ്ചൂരിന്റെ നടപടി ഗുരുതരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതേത്തുടര്‍ന്ന് അദ്ദേഹം ഗ്രനേഡ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.