സോളാര്‍ കേസുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള സ്വാധീനങ്ങള്‍ക്കും ശ്രമിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ആരുടെയും മുന്പില് കൈ നീട്ടില്ല. ആത്മാഭിനമാനം ആണ് വലുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പോലീസിനെ ഉപയോഗിച്ച് ശ്രമിച്ചുവെന്ന കമ്മീഷന് കണ്ടെത്തലിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരേ ക്രിമിനല്‍ കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
സോളാര്‍ കേസന്വേഷണത്തില്‍ സ്വാധീനിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
By
October 11, 2017 6:28 am