Ernakulam

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും

കൊച്ചി: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവായി. കേരള പോലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ഷുഹൈബിന്റെ കുടുംബം നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഷുഹൈബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐയും ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കേസ് പരിഗണിച്ചപ്പോള്‍ തന്നെ പോലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. കേസുമായി ബന്ധപ്പെട്ടു കേരള പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ കയ്യിലുണ്ടായിട്ടും അവരില്‍ നിന്നും ഒന്നും ചോദിച്ചറിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ആയുധം എവിടെയെന്ന് പൊലീസ് ചോദിച്ചറിഞ്ഞില്ല. കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ളവരെ എല്ലാവര്‍ക്കും അറിയാം. എന്നാലവര്‍ കൈകഴുകി പോകുകയാണെന്നും നിരന്തരമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.

അതേസമയം ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. രാവിലെ ഇതേ നിലപാടായിരുന്നു മുഖ്യമന്ത്രി നിയമസഭയിലും സ്വീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top