Film News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ നടക്കും. രാവിലെ 11നു മന്ത്രി എ.കെ.ബാലന്‍ ആണ് അവാര്‍ഡ് പ്രഖ്യാപനം നിര്‍വ്വഹിക്കുക. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകള്‍ ഇത്തവണ മത്സരരംഗത്തുണ്ട്. മഞ്ജു വാര്യര്‍, പാര്‍വ്വതി എന്നിവരാണ് മികച്ച നടിക്കുള്ള പരിഗണനാപട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

സംവിധായകന്‍ ടി.വി.ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയില്‍ സംവിധായകരായ ഡോ.ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനീയര്‍ വിവേക് ആനന്ദ്, ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ.എം.രാജീവ്കുമാര്‍, നടി ജലജ എന്നിവരാണ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണു മെംബര്‍ സെക്രട്ടറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top