പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ രണ്ട് അദ്ധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. സിന്ധു, ക്രെസന്റ് എന്നീ അദ്ധ്യാപികമാര്‍ക്കെതിരെയാണ് കേസ്. കുട്ടിയെ അദ്ധ്യാപിക മര്‍ദ്ദിച്ചുവെന്ന മറ്റൊരു രക്ഷകര്‍ത്താവിന്റെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് കോട്ടമുക്കിന് സമീപമുള്ള ഐ.സി.എസ്.ഇ സ്കൂളിലെ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണത്. പരിക്കേറ്റ രാമന്‍കുളങ്ങര സ്വദേശിനിയായ പെണ്‍കുട്ടിയെ ആദ്യം ബെന്‍സിഗര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ മൊഴി എടുക്കാന്‍ സാധിക്കാത്തതിനാല്‍ പിതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.