Cricket

ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം

ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം . ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും മികവു കാട്ടുന്ന ടീം ഇന്ത്യ ഓസ്ട്രേലിയന്‍ കരുത്തിനെ തറപറ്റിച്ചാണ് ന്യൂസീലന്‍ഡിനോട് ഏറ്റുമുട്ടാന്‍ എത്തുന്നത്.

ഹാര്‍ദിക് പാണ്ഡ്യയെപ്പോലുള്ള താരങ്ങള്‍ മികച്ച ഫോമിലാണെന്നതും ഇന്ത്യക്ക് മുന്‍തൂക്കമാണ്.ഓസീസിനെതിരായ പരമ്പരയില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും സഹിതം 296 റണ്‍സടിച്ച വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, 244 റണ്‍സെടുത്ത അജിങ്ക്യ രഹാനെ, 222 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടീം ഇന്ത്യയ്ക്കു കരുത്തേകുന്നു. കൂടാതെ ബോളിങ് നിരയില്‍ ജസ്പ്രിത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍ തുടങ്ങിയരും.

ന്യൂസീലന്‍ഡ് നിരയില്‍ ക്യാപ്റ്റന്‍ റോസ് ടെയ്‌ലറുടെ ബാറ്റിങ്ങ് വെടിക്കെട്ട് തന്നെയാണ് ടീം പ്രതീക്ഷിക്കുന്നത് മാര്‍ട്ടിന്‍ ഗപ്ടില്‍, കെയ്ന്‍ വില്യംസണ്‍ തുടങ്ങിയവരുടെ ബാറ്റിങ് നിരയും ശക്തമാണ്. ബോളിങ്ങില്‍ ട്രെന്റ് ബോള്‍ട്ടും, ടിം സൗത്തിയുമാണ് ന്യൂസീലന്‍ഡിന്റെ കരുത്ത്.ഉച്ചക്ക്‌1.30 ന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top