മലപ്പുറം കല്ലടിക്കോട് മലയോര മേഖലയില്‍ ഒറ്റയാന് വിലസുന്നു.കരിമ്പ പഞ്ചായത്തിലെ മലയോര മേഖലയില്‍ ഒരാഴ്ചയായി കാട്ടാനയുടെ വിളയാട്ടം തുടരുകയാണ്. രാത്രി ഇരുട്ടിയാല്‍ കാടിറങ്ങുന്ന ഒറ്റയാന് ജനവാസ മേഖലയോട് ചേര്‍ന്നുള്ള കൃഷിയിടങ്ങള്‍ പാട നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുതുക്കാട് , പൂഴിക്കുന്ന് എന്നിവിടങ്ങളില്‍ കാട്ടാന ഇറങ്ങി വാഴ , തെങ്ങ്, കമുക് എന്നിവ നശിപ്പിച്ചു. മൂന്നേക്കര്‍, കരിമല, ചുള്ളിയാംകുളം പാങ്ങ് എന്നിവിടങ്ങലിലും ഒറ്റയാന് വിളയാടി. വന്യമൃഗ ശല്യം പ്രതിരോധിക്കാന്‍ ഔദ്യോഗികതലത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും എങ്ങുമെത്തിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
മലപ്പുറം കല്ലടിക്കോട് മലയോര മേഖലയില്‍ ഒറ്റയാന്റെ വിളയാട്ടം
By
September 4, 2017 6:58 am