കാഷ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റമുട്ടല്‍ തുടരവേ നൗഗാമിലും ഭീകരാക്രമണമുണ്ടായി. ബൈക്കിലെത്തിയ ഭീകരര്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ പട്രോള്‍ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റു.
ഭീകരരെ കണ്ടെത്താന്‍ സൈന്യവും പോലീസും സംയുക്തമായി തെരച്ചില്‍ തുടരുകയാണ്.