കാസർകോഡ്: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. കാസര്‍ഗോഡ് മീഞ്ചന്തയിലാണ് സംഭവം. കോളിയൂര്‍ സ്വദേശിനി വിജയ(32), മകന് ആശ്രയ്(ആറ്) എന്നിവരാണ് മരിച്ചത്.
വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ആശ്രയ്ക്ക് ഷോക്കേറ്റത്. ആശ്രയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിജയ മരിച്ചത്.