കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കും വരെ വിമാനത്താവളം അടച്ചിടണമെന്നാണ് സ്വകാര്യ ഹര്‍ജിയിലെ ആവശ്യം. ദുരന്തത്തെതെക്കുറിച്ച്ക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം.
വിമാനത്താവളത്തിലെ റണ്‍വേയടക്കം ശാസ്ത്രീയമായി നിര്‍മിച്ചതാണോയെന്നും അപകടം ഉണ്ടായത് എങ്ങനെയെന്ന് സിബിഐ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഹര്‍ജി തിങ്കളാഴ്ച സിംഗിള്‍ ബെഞ്ച് പരിഗണിക്കും.