ന്യൂഡൽഹി:മൂത്രം ഇനി വെറുതെ കളയണ്ട..മൂത്രം ഉപയോഗിച്ച് ചന്ദ്രനിൽ കട്ടകൾ നിർമിക്കാമെന്ന് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും (ഐഐഎസ്സി) ഐഎസ്ആര്‍ഒയും ചേര്‍ന്നാണ് പദ്ധതി തയാറാക്കുന്നത്.
യൂറിയ, ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവര്‍ ബീന്‍സ് എന്നിവയാണ് ഈ കട്ടകളുടെ നിര്‍മാണത്തിലെ അടിസ്ഥാന ഘടകങ്ങൾ. പദ്ധതിക്കാവശ്യമായ യൂറിയ മനുഷ്യ മൂത്രത്തിൽ നിന്നാണ് എടുക്കുന്നത്. ചിലവ് കുറയ്ക്കാനാണ് മൂത്രത്തില്‍നിന്നുള്ള യൂറിയ ഉപയോഗിക്കുന്നത്.
ചന്ദ്രനിൽ വാസയോഗ്യമായ നിർമിതികൾക്ക് ഈ കട്ടകൾ ഉപയോഗിക്കാമെന്ന് ഗവേഷകരുടെ വിലയിരുത്തൽ. ചന്ദ്രോപരിതലത്തിലെ മണ്ണിനു സമാനമായ മണ്ണില്‍ ബാക്ടീരിയയെ യോജിപ്പിച്ചു ഇന്റർലോക്ക് കട്ടകൾ നിർമിക്കാനാണ് നീക്കം