Breaking News

കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയ പത്ത് പേർക്ക് കൂടി കോവിഡ്

ക​രി​പ്പൂ​ർ: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ 10 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നെ​ടി​യി​രി​പ്പി​ൽ നി​ന്നു​ള്ള ആ​റു പേ​ർ​ക്കും കൊ​ണ്ടോ​ട്ടി​യി​ൽ നി​ന്നു​ള്ള നാ​ല് പേ​ർ​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക‍​ഴി​യു​ക​യാ​യി​രു​ന്നു. മൂന്ന് പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.

നേ​ര​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ, മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ര​ണ്ട് അ​ഗ്നി​ശ​മ​നാ സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

യാത്രക്കാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായ 150 ഓളം പേരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top