കൊച്ചി: എറണാകുളത്ത് എളങ്കുന്നപ്പുഴയിൽ വള്ളംമറിഞ്ഞ് കാണാതായ ഒരാാളുടെ മൃതദേഹം കണ്ടെത്തി. നായരമ്പലം സ്വദേശി സന്തോഷാണ് മരിച്ചത്. മൃതദേഹം തീരത്തടിയുകയായിരുന്നു. കാണാതായ മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്.
എളങ്കുന്നപ്പുഴയിൽ വള്ളംമറിഞ്ഞു മൂന്നു മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. സന്തോഷിന് പുറമെ പുക്കാട് സ്വദേശി സിദ്ധാർത്ഥൻ, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു.
മത്സ്യത്തൊഴിലാളികൾക്കായി പോലീസും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.