Breaking News

ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 8 രോഗികൾ മരിച്ചു; മരിച്ചത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ രോഗികൾ

അഹമ്മദാബാദ്: ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയുണ്ടായ വൻ തീപ്പിടിത്തത്തിൽ എട്ടു പേർ മരിച്ചു. അഹമ്മദാബാദ് നവരംഗ്പുരയിലെ കോവിഡ് ചികിത്സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്.പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം.

തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് അപകടത്തിൽ മരിച്ചത് . ചികിത്സയിൽ കഴിഞ്ഞിരുന്ന നാൽപതോളം രോഗികൾക്കും പൊള്ളലേറ്റു. ഇവരെ സമീപത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top