ഡൽഹി: ഇന്ത്യയിൽ കോവിഡ് മൂലമുള്ള മരണം 40,000 പിന്നിട്ടു. ഒറ്റദിവസം കൊണ്ട് 904 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതോടെ രോഗബാധയെ തുടർന്നുള്ള മരണം 40,699 ആയി ഉയർന്നു. 2.07 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.
അതേ സമയം കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 19,64,537 ആയി.
എന്നാൽ രോഗമുക്തരാകുന്നവരുടെ എണ്ണം വർധിക്കുന്നതും ആശ്വാസമാണ്. 13,28,337 പേരാണ് ഇതുവരെ രോഗമുക്തരായത്. 67.62 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 5,95,501 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.
മഹാരാഷ്ട്ര, ന്യൂഡൽഹി, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത്
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)