ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതി മുകേഷ് സിംഗ് ഡൽഹി കോടതിയിൽ. കൊലപാതകം നടന്ന സമയം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും അതിനാൽ വധശിക്ഷ റദ്ദാക്കണമെന്നും മുകേഷ് സിംഗ് ഹർജിയിൽ ആവശ്യപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് മുകേഷ് സിംഗിനെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം നടക്കുന്ന ഡിസംബർ 16 ന് താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. ജയിലിൽ താൻ പീഡിപ്പിക്കപ്പെട്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)