Breaking News

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തര യോഗം വിളിച്ചു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കളക്ടർ അടിയന്തിര യോഗം വിളിച്ചു. ഫെബ്രുവരി 29 ന് ദോഹ-കൊച്ചി വിമാനത്തിൽ എത്തിയവരെ  കണ്ടെത്തി പരിശോധിക്കും.

രോഗികൾക്കൊപ്പം സഞ്ചരിച്ചവരെ കണ്ടെത്തി  ചികിത്സ നടത്തും.  അന്നേദിവസം ജോലിയിൽ പ്രവേശിച്ചവർക്കും ചികിത്സ നൽകും.

ഇറ്റലിയിൽ നിന്നാണ് കോവിഡ്‌-19 വൈറസ് ബാധിതർ ഫെബ്രുവരി 29ന് നെടുമ്പാശ്ശേരിയിൽ എത്തിയത്.

Covid 19 Alert QR 126 28/2/20 Venice to Doha QR 514 Doha to Kochi On 29/02/2020 എന്നീ വിമാനങ്ങളിൽ 29/02/2020ന് വന്നവർ കേരളത്തിൽ ഉണ്ടെങ്കിൽ എത്രയും വേഗം ദിശ നമ്പറിലോ അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിലോ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ് *DISHA : O4712552056* *Toll Free 1056*. State Health Department #weshallovercome #Covid19
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top