ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. കെ എല്‍ രാഹുലിന്റെ സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറിയും ചേര്‍ന്നപ്പോള്‍ ഇന്ത്യ മികച്ച സ്കോര്‍ നേടി. നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 32 റണ്‍സ് എടുക്കുന്നതിനിടെ മായങ്ക് അഗര്‍വാള്‍ (1), വിരാട് കോഹ്ലി (9) എന്നിവരെ നഷ്ടമായി. വേഗത്തില്‍ സ്കോര്‍ ചെയ്തിരുന്നു പൃഥ്വി ഷാ റണ്‍ഔട്ടായി പുറത്താകുക കൂടി ചെയ്തതോടെ മികച്ച സ്കോര്‍ എന്ന ഉത്തരവാദിത്വം മധ്യനിരയുടെ ചുമലിലായി. 100 റണ്‍സ് കൂട്ടുകെട്ടുമായി ഇന്ത്യയെ കരകയറ്റുകയായിരുന്നു ശ്രേയസും രാഹുലും. ഏകദിന കരിയറിലെ എട്ടാം ഫിഫ്റ്റി നേടിയ ശ്രേയസ് 63 പന്തില്‍ 62 റണ്‍സെടുത്ത് മടങ്ങി. നീഷാമിനായിരുന്നു വിക്കറ്റ്. എന്നാല്‍ ഇതിന് പിന്നാലെ രാഹുല്‍ 50 പൂര്‍ത്തിയാക്കി.
രാഹുലിന് സെഞ്ചുറി; ഇന്ത്യയ്ക്ക് മികച്ച സ്കോര്‍
By
February 11, 2020 12:38 pm