ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മൂന്ന് പേരുടെ ദയാഹര്‍ജിയാണ് രാഷ്ട്രപതി തള്ളിയത്. എല്ലാവരുടെയും വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന കോടതികളുടെ ഉത്തരവ് വധശിക്ഷ നടപ്പാക്കാന്‍ തടസമാകുന്നുവെന്നും കേന്ദ്രം പറഞ്ഞു.
നിര്‍ഭയക്കേസ്: ദയാഹര്‍ജി തള്ളിയവരുടെ വധശിക്ഷ നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി നാളെ പരിഗണിക്കും
By
February 6, 2020 11:32 am