കളിയിക്കാവിളയില്‍ എഎസ്ഐയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. അല്‍ ഉമ തലവന്‍ മെഹബൂബ് പാഷയെ ബംഗളൂരു പോലീസാണ് പിടികൂടിയത്. കൂട്ടാളികളായ ജെബീബുള്ള, മന്‍സൂര്‍ അജ്മത്തുള്ള എന്നിവരെയും പിടികൂടി. കൊലപാതകം നടത്തിയ പതിനേഴംഗ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. കേസില്‍ നേരത്തെ ഉഡുപ്പിയില്‍ നിന്ന് ഷമീം, തൗഫീക്ക് എന്നിവര്‍ പിടിയിലായിരുന്നു,
കളിയിക്കാവിള കൊലപാതകം: മുഖ്യസൂത്രധാരന്‍ പിടിയില്‍
By
January 17, 2020 7:11 pm