Kerala

കളിയിക്കാവിള എഎസ്ഐ വധം; രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടിച്ചിക്കപ്ലാമൂട് സ്വദേശികളായ രണ്ടുപേരെയാണ് കസ്റ്റഡിയില്‍ ആയത്. അതേസമയം ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

എഎസ്ഐയുടെ കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് പ്രതികളിലൊരാളായ തൗഫീക്കിന്റെ ഫോണിലേക്ക് ഇവരുടെ കോള്‍ പോയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പാലക്കാട് നിന്ന് കസ്റ്റഡിയില്‍ എടുത്ത രണ്ടുപേരെ ചോദ്യംചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു. പ്രതികളായ അബ്ദുല്‍ ഷമീം , തൗഫീക്ക് എന്നിവര്‍ക്കെതിരെ ലുക്ക് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top