ന്യൂയോര്‍ക്ക്: 92 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അമേരിക്കയില്‍ 21കാരന് അറസ്റ്റില്‍. അനധികൃത കുടിയേറ്റക്കാരനായ റിയാസ് ഖാന് എന്ന വ്യക്തിക്കെതിരെ നിരവധി കുറ്റങ്ങള്‍ ചാര്‍ത്തിയതായി പ്രോസിക്യൂഷന് അറിയിച്ചു. മരിയ ഫ്യൂന്റസ് എന്ന 92 വയസുകാരിയെയാണ് റിയാസ് ഖാന് ആക്രമിച്ചത്. ജനുവരി ആറിനാണ് സംഭവം.
റോഡരികിലൂടെ നടന്നുപോകുകായിരുന്ന വൃദ്ധയെ പുറകില്‍ നിന്നു തള്ളി നിലത്തിട്ട് ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഏഴ് കുറ്റങ്ങളാണ് റിയാസ് ഖാനെതിരെ ചുമത്തിയിരിക്കുന്നത്. സെക്കന്റ് ഡിഗ്രി കൊലപാതകം, ബലാത്സംഗത്തിനുനുള്ള ശ്രമം, ലൈംഗിക പീഡനം, തെളിവുകള്‍ നശിപ്പിക്കല്‍ എന്നിങ്ങനെയാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.