കൊച്ചി: മരടില്‍ സ്ഫോടനസമയത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. ഫ്ളാറ്റിന്റെ 200 മീറ്റര്‍ പരിധിയിലാണ് നിരോധനാജ്ഞ. ശനിയാഴ്ച രാവിലെ ഒമ്പത് മുതലാണ് നിരോധനാജ്ഞ. ഗതാഗതനിയന്ത്രണമുണ്ടാകും. പൊളിക്കുന്നത് കാണാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കും. പ്രത്യേക സൗകര്യമൊരുക്കും. വെള്ളിയാഴ്ച മോക് ഡ്രില്‍ നടത്തും.
അതേസമയം മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റമില്ല. പതിനൊന്നാം തിയതി ആല്‍ഫാ ടവറും എച്ച്ടുഒയും പൊളിക്കും. പന്ത്രണ്ടിന് മരടിലെ മറ്റ് ഫ്ളാറ്റുകളും മുന്‍ നിശ്ചയിച്ച ക്രമത്തില്‍ പൊളിക്കും. കളക്ടറും പോലീസ് കമ്മീഷണറും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.