കൊച്ചി: നടന് ഷെയ്ന് നിഗം വിവാദത്തില്‍ പ്രശ്ന പരിഹാരത്തിന് താരസംഘടനയായ ‘അമ്മ’ ഇടപ്പെടുന്നു. പ്രശ്ന പരിഹാരത്തിന് ഷെയ്ന് അമ്മയ്ക്ക് കത്തയച്ച സാഹചര്യത്തിലാണ് ഇടപ്പെടല്‍. ഷെയ്ന് നിഗത്തെ അമ്മ എക്സിക്യൂട്ടീവിലേക്ക് വിളിച്ചു വരുത്തും. തുടര്‍ന്ന് നിര്‍മാതാക്കളുടെ സംഘടനയുമായി അമ്മ ചര്‍ച്ച ചെയ്യും. കൊച്ചിയില്‍ ജനുവരി 9 ന് ചേരുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം വിഷയം ചര്‍ച്ച ചെയ്യും. നിര്‍മാതാക്കളെ മനോരോഗി എന്ന് പരാമര്‍ശിച്ചതില്‍ ഷെയ്ന് മാപ്പ് പറഞ്ഞിരുന്നു. നിര്‍മാതാക്കള്‍ക്കും ഫെഫ്കയ്ക്കും ഷെയ്ന് മാപ്പ് പറഞ്ഞ് കത്തയച്ചിരുന്നു.
ഷെയ്നിനെ ‘അമ്മ’ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് വിളിക്കും
By
December 29, 2019 7:58 am