Latest News

പ്രിയങ്കയോട് മോശമായി പെരുമാറിയിട്ടില്ല; തന്റെ കടമ മാത്രമാണ് നിര്‍വഹിച്ചത്‌; ആരോപണം തള്ളി യുപി പോലീസ്

ലക്‌നോ: ഉത്തര്‍പ്രദേശ് പോലീസ് തന്നെ കൈയേറ്റം ചെയ്‌തെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണം തള്ളി യുപി പോലീസ്. മര്‍ദിച്ചെന്ന പ്രിയങ്കയുടെ ആരോപണം ശരിയല്ല. അവരോടു ആരും മോശമായി പെരുമാറിയിട്ടില്ല. തന്റെ കടമ മാത്രമാണ് നിര്‍വഹിച്ചതെന്നും സുരക്ഷാ ചുമതലയുണ്ടായിരുന്ന സര്‍ക്കിള്‍ ഓഫീസര്‍ ഡോ അര്‍ച്ചനാ സിംഗ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനം നടത്തവേയാണ് പ്രിയങ്ക ഗാന്ധിയെ പോലീസ് കൈയേറ്റം ചെയ്തതായി പരാതി വന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് ആര്‍ ദാരാപുരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകവേ പോലീസ് തന്നെ കഴുത്തില്‍ പിടിച്ച് തള്ളിയിട്ടുവെന്നു പ്രിയങ്ക പറഞ്ഞു. എന്നെ തടയാന്‍ പോലീസിനെ അവകാശമില്ല. എന്നെ അറസ്റ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ ആകാമായിരുന്നുമെന്നും പ്രിയങ്ക പ്രതികരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top