ലക്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ജില്ലാ മജിസ്ട്രേറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥന കണക്കിലെടുത്തു വന്‍ സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അലിഗഡ് സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസ് നടപടി സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരേ ഉത്തര്‍പ്രദേശിന്റെ വിവിധ മേഖലകളില്‍ പ്രതിഷേധം തുടരുകയാണ്.
പൗരത്വ പ്രതിഷേധം: അലിഗഡില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
By
December 20, 2019 12:26 pm